പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും



കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാർ മമതാ ബാനർജിയെ നിയമസഭാ പാർട്ടി നേതാവായി ഐകകണ്ഠേന തീരുമാനിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി അറിയിച്ചു.

തുടർച്ചയായ മൂന്നാം തവണയാണ് മമത പശ്ചിമബം​ഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ​ഗവർണറെ കണ്ട് മമത സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചെന്നാണ് വിവരം. 

294ൽ 213 സീറ്റിലും വിജയം നേടിയാണ് തൃണമൂൽ കോൺ​ഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നത്.  മൂന്നിൽ നിന്നും 77 സീറ്റുകൾ നേടിയ ബിജെപി ആണ് മുഖ്യ പ്രതിപക്ഷം.

നന്ദി​ഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതാ ബാനർജിക്ക് ആറു മാസത്തിനകം  തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കേണ്ടതുണ്ട്.


أحدث أقدم