തീവ്രവാദത്തിന് സഹായം; പാകിസ്ഥാൻ എഫ്എടിഎഫ് ഗ്രേ പട്ടികയിൽ തന്നെ



 


പാരിസ്: തീവ്രാദത്തിന് സഹായങ്ങൾ ലഭിക്കുന്നത് തടയാനുള്ള ശ്രമം വിജയിക്കാത്ത സാഹചര്യത്തിൽ പാകിസ്ഥാൻ ഫിനാഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ തന്നെ തുടരും. തീവ്രവാദത്തിന് ലഭിക്കുന്ന സഹായങ്ങൾ തടയാനുള്ള പാകിസ്ഥാന്റെ പ്രവർത്തനങ്ങൾ വിജയം കണ്ടില്ല എന്ന് വിലയിരുത്തിയാണ് പട്ടികയിൽ തന്നെ നിർത്തിയത്. 

അഞ്ച് ദിവസം നീണ്ടു നിന്ന എഫ്എടിഎഫ് പ്ലീനറി സെഷന് ശേഷമാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. പാരിസ് ആസ്ഥാനമായുള്ള എഫ്എടിഎഫ് 2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ചേർത്തത്. തീവ്രവാദത്തിന് സഹായങ്ങൾ ലഭിക്കുന്ന, എന്നും നിരീക്ഷണത്തിന് വിധേയമായ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രേ ലിസ്റ്റ്.

Previous Post Next Post