സംസ്ഥാനത്ത്‌ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന് തീരുമാനം; ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കും കൂടുതല്‍ ഇളവുകളില്ലകൂടുതൽ അറിയാം


ജോവാൻ മധുമല 
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ടി​പി​ആ​ര്‍ നി​ര​ക്ക് കു​റ​യാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളി​ല്ല. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​തേ​പ​ടി തു​ട​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
അ​തേ​സ​മ​യം ഞാ​യ​റാ​ഴ്ച ആ​രാ​ധ​നാ​ലാ​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ ഉ​ത്ത​ര​വ് പ്ര​കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്രാ​ര്‍​ഥ​ന ന​ട​ത്താ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ഒ​രു​സ​മ​യം 15 പേ​ര്‍​ക്ക് ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്. ഇ​തു സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ദി​ന​മാ​യ ഞാ​യാ​റാ​ഴ്ച​യും തു​ട​രും.
കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വേ​ണ​മോ എ​ന്നു ചൊ​വ്വാ​ഴ്ച​ത്തെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ക്കും. ഞാ​യ​റാ​ഴ്ച​ത്തെ സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Previous Post Next Post