കോട്ടയം : ബിജെപി സംസ്ഥാന അധ്യക്ഷനും കുടുംബത്തിനുമെതിരെ നടക്കുന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പുതുപ്പള്ളി മണ്ഡലം പ്രതിക്ഷേധ ധർണ്ണ മേഖല ജനറൽ സെക്രട്ടറി ശ്രീ എം. ബി. രാജാഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി. കെ. ശ്രീകാന്ത് അധ്യക്ഷനായി.ബിജെപി ജില്ലാ സെക്രട്ടറി ലാൽ കൃഷ്ണ,യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ, എസ്. സി. മോർച്ച ജില്ലാ പ്രസിഡന്റ് എൻ. കെ. റെജി, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് രവീന്ദ്രനാഥു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആർ സർജു, സുനിൽ കിരനാട്,മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ്കുമാർ, സെക്രട്ടറി ഗോപകുമാർ സി. ആർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷനും കുടുംബത്തിനുമെതിരെ നടക്കുന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പുതുപ്പള്ളി മണ്ഡലം പ്രതിക്ഷേധ ധർണ്ണ നടത്തി
ജോവാൻ മധുമല
0
Tags
Pampady News