അഞ്ചു പി ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണം



5 . 6 . 2021
കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് വിദ്യാർത്ഥിനി അഞ്ചു പി ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ബികോം വിദ്യാർഥിനി ആയ അഞ്ചു ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിലാണ് അവസാന വർഷ പരീക്ഷ എഴുതിയത്. പരീക്ഷ സെന്ററിൽ കോപ്പിയടിച്ചു എന്ന് ആരോപണം നടത്തി കുട്ടിയെ കോളേജ് അധികൃതർ മാനസിക പീഡനം നടത്തുകയും അന്നേദിവസം ഹാളിൽ നിന്നും ഇറങ്ങി പോയ കുട്ടിയെ 9- തീയതി മീനച്ചിലാറ്റിൽ നിന്നും മൃതശരീരം ആയിട്ടാണ് കണ്ടെത്താൻ കഴിഞ്ഞത്.

ഈ വിഷയത്തെ സംബന്ധിച്ച് കോട്ടയം ജില്ലാ കളക്ടർ തുടങ്ങി ഉന്നത അധികാരികളായ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ പക്കൽ വരെ പല പരാതികളും നൽകിയിട്ടും ഒരു വർഷം തികഞ്ഞ ഇന്നേദിവസം വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അഞ്ചു പി ഷാജിയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നു. 

കേസ് സിബിഐ ഏറ്റെടുത്തു കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ എത്തിച്ച് തക്കശിക്ഷ നടപ്പിലാക്കണമെന്നും കുട്ടിയുടെ മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കണമെന്നും ഹിന്ദു ഐക്യവേദിയും മഹിളാ ഐക്യവേദിയും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

അല്ലാത്തപക്ഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജില്ലയിൽ പ്രതിഷേധ പരിപാടികൾക്ക്‌ സംഘടനകൾ നേതൃത്വം കൊടുക്കും എന്ന്ഭാരവാഹികൾ അറിയിച്ചു. 

ബിന്ദുമോഹൻ ( മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ), സി കൃഷ്ണകുമാർ (താലൂക്ക് ജനറൽ സെക്രട്ടറി, ഹിന്ദു ഐക്യവേദി), ഷാജി പി ഡി (കുട്ടിയുടെ പിതാവ്,), സജിത കെ കെ, (കുട്ടിയുടെ മാതാവ്,) പ്രവീൺ ക് പ്രസാദ്, (സഹോദരൻ ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post