ശ്രീലങ്കയിലെ ശാന്തിഗിരിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കും - ഡെപ്യൂട്ടി ഹൈക്കമ്മീഷണർ


പോത്തൻകോട് :  ശ്രീലങ്കയിൽ നടന്നുവരുന്ന  ശാന്തിഗിരിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുമെന്ന്  ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ  ‍ഡോ. ദൊരൈസ്വാമി വെങ്കടേശ്വരൻ . കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ അദ്ധേഹം ഇന്നലെ വൈകിട്ടാണ് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ എത്തിയത്.  


അദ്ധേഹം ജനറൽ  സെക്രട്ടറി സ്വാമി ഗുരുരത്നം  ജ്ഞാന തപസ്വിയുമായി കൂടിക്കാഴ്ച നടത്തി.  ശാന്തിഗിരി ആശ്രമത്തിന്റെ  ശ്രീലങ്കയിലെ പ്രവർത്തനങ്ങൾ കോവിഡ്-19 വ്യാപനത്തെതുടർന്ന് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ആധ്യാത്മിക സാമൂഹിക ആരോഗ്യ കാർഷിക ടൂറിസം മേഖലകളിൽ  ശ്രീലങ്കയുടെ പലഭാഗങ്ങളിലും ശാന്തിഗിരിയുടെ വിവിധ പദ്ധതികൾ സംബന്ധിച്ച് ചർച്ച ചെയ്തു. സംസ്ഥാനത്തെ വിവിധ രാഷ്ടീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ  പ്രമുഖരുമായും അദ്ദേഹം ആശയവിനിമയം  നടത്തി.  ശ്രീലങ്കയും ദക്ഷിണേന്ത്യയുമായുളള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം സാംസ്കാരികവും മതപരവുമായ ബന്ധങ്ങൾ കൂടി മെച്ചപ്പെടുത്തുക എന്നതുകൂടി ലക്ഷ്യമിട്ടായിരുന്നു ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ  സന്ദര്‍ശനം. 


Previous Post Next Post