കോവിഡ്​ ബാധിച്ച്‌​ മരിച്ചവര്‍ക്ക്​ നാല്​ ലക്ഷം രൂപ ധനസഹായമെന്ന സന്ദേശം വ്യാജമെന്ന്​ പൊലീസ്​





06.06.2021
തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് നാല്​ ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം.
കോവിഡ്​ ബാധിച്ച്‌​ മരിച്ചവര്‍ക്ക്​ സ്​റ്റേറ്റ്​ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ നിന്നും ധനസഹായം നല്‍കുന്നുണ്ടെന്ന സന്ദേശമായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്​.
സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്‌ട് ചെക്ക് വിഭാഗം വ്യകത്മാക്കിയതായി കേരള പൊലീസ്​ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.



Previous Post Next Post