സാക്ഷരകേരളത്തിൻ്റെ മനസ്സാക്ഷിയെ നടുക്കി .9 വയസുകാരിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു.
കണ്ണൂര്‍/  അമ്മമാർക്ക് അപവാദവുമായി ഒരു ഒരു പെറ്റമ്മ. താൻ പെറ്റ കുഞ്ഞിന് ഒരമ്മ തന്നെ തന്റെ കാര്യങ്ങൾ കൊണ്ട് മരണവും സമ്മാനിച്ചിരുന്നു. 9 വയസുകാരിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലചെയ്തിരിക്കുന്നു. 9 വയസുകാരി ദുരൂഹസാചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ വാഹിദയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഴിക്കുന്നിലെ രാജേഷ് – വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. സംഭവത്തില്‍ അച്ഛന്‍ രാജേഷ് നല്‍കിയ പരാതിയില്‍ വാഹിദയ്‌ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുക്കുകയായിരുന്നു. വാഹിദ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


 

Previous Post Next Post