കാസര്‍ഗോഡ്/ മാനസിക വൈകല്യമുള്ള പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്. കേസില്‍ നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പീഡനവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് കാസര്‍ക്കോട് വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് വിവരം പുറത്തറിയുന്നത്.
ജൂണ്‍ 25നായിരുന്നു സംഭവം നടന്നത്. എസ് പി നഗര്‍ സ്വദേശിയായ സി. അബ്ബാസ്, ഉളിയത്തടുക്ക സ്വദേശികളായ മുഹമ്മദ് ഹനീഫ്, സി എ അബ്ബാസ്, ഉസ്മാന്‍, അബൂബക്കര്‍ എന്നിവരെയാണ് കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. പീഡനത്തിനിരയായ കുട്ടിയിപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണയിലാണ്.