എസ് ഐ ആനിശിവക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ഹൈക്കോടതി അഭിഭാഷകക്കെതിരെ പൊലീസ്​ കേസെടുത്തു.

കൊച്ചി: എസ്​.ഐ ആനിശിവക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണക്കെതിരെ പൊലീസ്​ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ്​ സ്​റ്റേഷനില്‍ ഹൈകോടതിയിലെ മറ്റൊരു അഭിഭാഷകന്‍ നല്‍കിയ ​പരാതിയിലാണ്​ പൊലസ്​ കേസെടുത്തിരിക്കുന്നത്​.
എസ്​.ഐ യെ അപമാനിക്കുകയും അവര്‍ക്ക്​ അഭിമാനക്ഷതം ഉണ്ടാക്കുന്നതുമായ പോസ്റ്റാണ്​ സംഗീത ലക്ഷ്മണ ഫേസ്​ബുക്കില്‍ ഇട്ടിരിക്കുന്നതെന്ന്​ പരാതിയില്‍ പറയുന്നു.
സംഗീത ലക്ഷ്മണയുടെ പോസ്റ്റിനെതിരെ നിരവധി പേര്‍ രംഗത്ത്​ വന്നിരുന്നു.സേനയിലെ ഒരാളെ അപമാനിക്കുന്ന  ഫേസ്​​ബുക്ക്​ പോസ്റ്റ്​ വ്യാപകമായി പ്രചരിപ്പിച്ചിട്ടും പൊലീസ്​  കേസെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. പൊലീസിന്‍റെ നിസംഗതയില്‍ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.

Previous Post Next Post