മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഡോ. ഹരിബാബു കമ്പംപാട്ടി ആണ് പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര സാമൂഹിക നീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറാക്കി. ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവര്‍ണര്‍. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍. ജാര്‍ഖണ്ഡ് ഗവര്‍ണറായി ത്രിപുര ഗവര്‍ണര്‍ രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗന്‍ഭായ് പട്ടേല്‍ ആണ് മധ്യപ്രദേശിലെ പുതിയ ഗവര്‍ണര്‍. പുതിയ ഗവര്‍ണര്‍മാരുടെ നിയമനം സംബന്ധിച്ച വിജ്ഞാപനം രാഷ്ടപ്രതി റാംനാഥ് കോവിന്ദ് പുറത്തിറക്കി.
ശ്രീധരന്‍പിള്ള ഇനി ഗോവ ഗവര്‍ണര്‍; വിജ്ഞാപനം പുറത്തിറക്കി രാഷ്ടപ്രതി
ജോവാൻ മധുമല
0
Tags
Top Stories