അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത തൂങ്ങിമരിച്ച നിലയിൽ


കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ്, അമൃതാനന്ദമയി മഠത്തിൽ അന്തേവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലാൻഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റർ കാർവോയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമൃതപുരി ആശ്രമത്തിന്‍റെ ഭാഗമായ അമൃത സിന്ധു എന്ന കെട്ടിടത്തിൽ ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ സ്റ്റെയർകെയ്സിന്‍റെ കൈവരിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. 52 വയസായിരുന്നു.
തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 2019 ഡിസംബർ മുതൽ മഠത്തിൽ വന്നു പോകുന്നവരാണ് ഈ അന്തേവാസിയെന്നു പറയുന്നു. ഇവർ മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ കഴിച്ചിരുന്നതായും പറയപ്പെടുന്നു. കരുനാഗപ്പള്ളി പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമാർട്ടം ഉൾപ്പടെയുള്ള നടപടികൾക്കു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
Previous Post Next Post