ചിലന്തി വിഷത്തിൽ നിന്ന് ഹൃദ്രോഗികൾക്ക് ജീവൻ രക്ഷാമരുന്ന്, ശാസ്ത്ര ലോകം ഞെട്ടിPhoto of NewsDesk

ലോകത്താകെ ഹൃദ്രോഗം മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്നതിനിടെ ഹൃദയാഘാതം വരുന്നവരുടെ ജീവൻ രക്ഷിക്കാൻ ചിലന്തിയുടെ വിഷത്തിൽ നിന്ന് മരുന്ന് കണ്ടെത്തി. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഒഫ് ക്വീൻ‌സ്‌ലൻഡിലെ ശാസ്ത്രജ്ഞർ ആണ് ചിലന്തിയുടെ വിഷത്തിൽ നിന്ന് ഹൃദ്രോഗികൾക്കുള്ള മരുന്ന് കണ്ടെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയൻ ഫണൽ – വെബ് സ്പൈഡർ ഇനത്തിൽ പ്പെട്ട ലോകത്ത് തന്നെ ഏറ്റവും അപകടകാരികളായ സ്പീഷിസുകളിൽ പെട്ട ചിലന്തിയുടെ വിഷമാണ് പരീക്ഷണാടിസ്ഥാ നത്തിലുള്ള മരുന്നിൽ ശാസ്ത്രജ്ഞർ ഉപയോഗിച്ചത്. ഫ്രേസർ ഐലൻഡ് ഫണൽ – വെബ് സ്പൈഡറുകളുടെ വിഷമാണ് മരുന്നിനായി ശാസ്ത്രജ്ഞർ തിരഞ്ഞെടുത്തിട്ടുള്ളത്. അധികം വൈകാതെ തന്നെ ഈ മരുന്നിന്റെ മനുഷ്യരിലുള്ള ട്രയൽ ആരംഭിക്കാനിരിക്കു കയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തയ്യാർ ചെയ്ത മരുന്ന് ഇതുവരെ ലബോറട്ടറി ട്രയലുകൾക്ക് ഉപയോഗിക്കുകയായിരുന്നു.


ഹൃദയാഘാതം സംഭവിക്കുന്ന ഒരാളുടെ കോശങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന അപായ സന്ദേശം ശരീരം പുറപ്പെടുവിക്കുന്നത് തടയാൻ ചിലന്തി വിഷം സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. യൂണിവേഴ്സിറ്റി ഒഫ് ക്വീൻസ്‌ലൻഡിലെ ശാസ്ത്രജ്ഞനായ നഥാൻ പാൽപന്റ് ആണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഹൃദയാഘാതം ഉണ്ടാവുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുകായും, ഹൃദയപേശിയിൽ ഓക്സിജന്റെ അളവ് താഴുകയുമാണ് ചെയ്യാറ്.

ഓക്സിജൻ കുറയുന്നതോടെയാണ് കോശങ്ങൾക്ക് ചുറ്റും അസിഡിക് സ്വഭാവം രൂപപ്പെടുന്നത്. ഇത് ക്രമേണ ഹൃദയ കോശങ്ങളെ മരണത്തിലേക്ക് നയിക്കുന്ന സന്ദേശം പുറപ്പെടുവിക്കു കയും ചെയ്യും. ഹൃദയാഘാതം സംഭവിച്ച് ഓരോ മിനിറ്റ് കഴിയുംതോറും ഹൃദയ പേശിയിലെ കോശങ്ങൾ നശിച്ചു തുടങ്ങും. ഈ കോശങ്ങളുടെ നാശം പരാമാധി കുറക്കാൻ കഴിയുന്നതിലൂടെയാണ് ഹൃദയാഘാതം സംഭവിച്ചവരെ രക്ഷിക്കാനാവുന്നത്.

ഹൃദയാഘാതം സംഭവിക്കുന്ന ഒരാളുടെ ഹൃദയ പേശിയിലെ കോശങ്ങൾ നശിക്കുന്നത് എങ്ങനെ തടയാം എന്നതിനെയും, അല്ലെങ്കിൽ എങ്ങനെ അവയുടെ നാശം പരമാവധി കുറയ്ക്കാമെന്നതിനെയും പറ്റി പതിറ്റാണ്ടുകളായി ലോകത്ത് ഗവേഷണം നടക്കുകയാണ്. എന്നാൽ, ഇതുവരെ ഹൃദയ കോശങ്ങൾ നശിക്കുന്നത് തടയാൻ ഒരു മരുന്ന് കണ്ടെത്താനായി രുന്നില്ല എന്നതാണ് ഈ അവസരത്തിൽ ശ്രദ്ധേയം.

എന്നാലിപ്പോൾ, ഫണൽ – വെബ് സ്പൈഡറിൽ നിന്ന് തങ്ങൾ വേർതിരിച്ചെടുത്ത പ്രോട്ടീന് ഹൃദയാഘാതത്തിന്റെ സമ്മർദ്ദത്തിൽ അകപ്പെട്ട ഹൃദയ കോശങ്ങളെ നിർജീവമാകുന്നതിൽ നിന്ന് തടയാൻ സാധിക്കുന്നതായാണ് ക്വീൻസ്‌ലൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. ചിലന്തിയുടെ വിഷത്തിൽ നിന്ന് വേർതിരിച്ചെടുത്ത Hi1a എന്ന പ്രോട്ടീൻ ഹൃദയത്തിലെ ആസിഡ് സെൻസിംഗ് അയോൺ ചാനലുകളെ തടയുകയും ഇത് വഴി ഹൃദയകോശങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന സന്ദേശങ്ങൾ തടസപ്പെടുകയും കോശങ്ങൾ നശിക്കുന്നത് ഗണ്യമായി കുറയുകയും ചെയ്യുന്നു. ഹൃദയ കോശങ്ങളുടെ മെച്ചപ്പെട്ട അതിജീവനം സാദ്ധ്യമാകുന്നതായി കണ്ടെത്തിയെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഹൃദയത്തെ സംരക്ഷിച്ച് ജീവൻ രക്ഷിക്കുക മാത്രമല്ല, ഹൃദയ മാറ്റിവയ്ക്കലിന് വിധേയമായ ഒരാളിൽ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും ഈ മരുന്ന് ഉപകരിച്ചേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. സ്ട്രോക്കിനെതിരെയും ഫണൽ വെബ് സ്പൈഡറിന്റെ വിഷം ഫലപ്രദമാണെന്ന് നേരത്തെ നടന്ന ഗവേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ പുതിയ മരുന്നിന്റെ മനുഷ്യരിലുള്ള ട്രയൽ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് യൂണിവേഴ്സിറ്റി ഒഫ് ക്വീൻ‌സ്‌ലൻഡിലെ ഗവേഷക സംഘം.

Previous Post Next Post