സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സീൻ്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് പി.സി.ജോർജ്ജ്






കോട്ടയം : സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സീൻ്റെ ഗുണ നിലവാരം പരിശോധിക്കണമെന്ന് പി.സി.ജോർജ്ജ്.
ഇതിനേക്കാൾ ഫലപ്രദമാണ് ഹോമിയോ എന്നാണ് തൻ്റെ അനുഭവ സാക്ഷ്യമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ആയൂർവേദത്തിനും കോവിഡിനെ പ്രതിരോധിക്കാൻ കഴിയുന്നുണ്ട്.
സർക്കാർ എന്തിന് അലോപ്പതി ചികിത്സയെ മാത്രം ആശ്രയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ആരോഗ്യ മന്ത്രി ദയനീയ പരാജയം ആണ്. അവർ ആ സ്ഥാനത്ത് വന്നപ്പോഴേ കഷ്ടകാലമാണ്.

ഈശോയുടെ പേരിട്ടിട്ട് സിനിമയാണെന്നും പറഞ്ഞും കച്ചവടവൽക്കരിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യൂ ട്യൂബർ മാരായ ഇ ബുൾജറ്റിനെതിരായ നടപടി ഉചിതമാണെന്നും പി.സി ജോർജ്ജ് പ്രതികരിച്ചു.

ജോസ് കെ.മാണി ഇനിയും പാലായിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽക്കും. റോഷി മന്ത്രിയായതോടെ എല്ലാവരും അദ്ദേഹത്തിൻ്റെ അടുക്കലാണ് ആവശ്യങ്ങളുമായി ചെല്ലുന്നത്. ഇത് തടയാനുള്ള ഒരു ശ്രമമാണ് കേരള കോൺഗ്രസ് (എം) പാർട്ടിയെ കേഡർ സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടിയെന്നും ജോർജ്ജ് അഭിപ്രായപ്പെട്ടു.


Previous Post Next Post