അഞ്ചാം വയസ്സിൽ ആദ്യമായി കണ്ടു; വീണ്ടും കാണണമെന്ന് ആഗ്രഹിച്ച് ശ്രീദേവി; ഒറ്റമുറി വീട്ടിലെത്തി ശ്രീദേവിയെ ചേർത്തുപിടിച്ച് സുരേഷ്‌ഗോപി


വടക്കഞ്ചേരി : ശ്രീദേവിയെ ചേർത്തുപിടിച്ച് സുരേഷ്‌ഗോപി ആശ്വസിപ്പിച്ചു. ഒപ്പമുണ്ടെന്ന് കരുത്ത് പകർന്നു. നാടോടിസ്ത്രീയുടെ തണലിൽ നിന്ന് അനാഥാലയത്തിലേക്കും പിന്നീട് ജിവിതത്തിലേക്കും കടന്ന കാവശ്ശേരി മുല്ലക്കൽ തെലുങ്കന് പാളയത്തെ സതീഷിന്റെ ഭാര്യ ശ്രീദേവിയെ കാണാൻ ഇന്നലെയാണ് സുരേഷ്‌ഗോപി എത്തിയത്. 

 ശ്രീദേവിയുടെ ജീവിതകഥ സിനിമാക്കഥയെ പോലും വെല്ലുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജനിച്ച ഉടനെ തന്നെ തെരുവിൽ വലിച്ചെറിയപ്പെട്ട ചോരക്കുഞ്ഞിനെയാണ് മലപ്പുറം കോട്ടയ്ക്കലെ കോഴിച്ചെന പുറമ്പോക്കിൽ കുടിൽകെട്ടി താമസിച്ചിരുന്ന തങ്കമ്മ എന്ന നാടോടി സ്ത്രീ എടുത്തുവളർത്തിയത്. 

മൂന്നു വയസ്സിനു ശേഷം ആലുവ ശിശുഭവനിലായിരുന്നു ശ്രീദേവി. അഞ്ചാം വയസ്സിലാണ് സുരേഷ്‌ഗോപിയെ ആദ്യമായി കാണുന്നത്. ഇപ്പോൾ സതീഷിന്റെ ഭാര്യയായി നാലു വയസ്സുകാരി ശിവാനിയുടെ അമ്മയായി കാവശ്ശേരിയിൽ വാടകയ്‌ക്കെടുത്ത ഒറ്റമുറി ഫാൻസികടയുടെ ഉള്ളിലാണ് താമസം. 

 സുരേഷ്‌ഗോപിയെ കാണണമെന്ന് ശ്രീദേവി ബിജെപി സംസ്ഥാന സമിതി അംഗം സി.എസ്.ദാസിനെ അവർ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ സുരേഷ്‌ഗോപി ഇന്നലെ ഉച്ചയോടെ ശ്രീദേവിയുടെ വീട്ടിലെത്തി. ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. ഇ കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ പി. വേണുഗോപാലന് , കെ.എം. ഹരിദാസ്, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, സംസ്ഥാന സമിതി അംഗം സി.എസ് ദാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Previous Post Next Post