കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഈഴവരായ ചെറുപ്പക്കാര്‍: വര്‍ഗീയ പ്രസ്താവനയുമായി ഫാ. റോയി കണ്ണന്‍ചിറ



കോട്ടയം: ലൗ ജിഹാദും നര്‍ക്കോട്ടിക്ക് ജിഹാദും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ ‘ലൗ ജിഹാദ്’ ആരോപണവുമായി ദീ​പി​ക ബാ​ല​സ​ഖ്യം ഡ​യ​റ​ക്ട​റായ ഫാ.​റോ​യി ക​ണ്ണന്‍​ചി​റ രംഗത്ത്.
ശനിയാഴ്ച ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് വിദ്വേഷ പരാമര്‍ശം.
“കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്ബത് പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ്.ലവ് ജിഹാദിനെപറ്റിയും നാര്‍കോട്ടിക് ജിഹാദിനെപറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്.
അതോടൊപ്പം ഇതര വിഭാ​ഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച്‌ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു എന്നുവരെ വിവരം കിട്ടിയിട്ടുണ്ട്.
ജാ​ഗ്ര ഇല്ലാത്തവരാണ് നമ്മള്‍ എന്നതാണ് നമ്മള്‍ നേരിടുന്ന ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോവാന്‍, പ്രണയം നടിച്ച്‌ സ്വന്തമാക്കാന്‍ ശത്രുക്കള്‍, സഭയുടെ എതിര്‍ പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്നു പോലും നമ്മളുട മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താന്‍ ഉണ്ടാവുന്നില്ല,” ഫാദര്‍ റോയി കണ്ണന്‍ചിറയുടെ പ്രസം​ഗത്തില്‍ പറയുന്നു.
കൊച്ചേട്ടന്‍ എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള പംക്തി റോയി കണ്ണന്‍ ചിറയാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റര്‍, ചില്‍ഡ്രണ്‍സ് ഡൈജസ്റ്റ് ഇം​ഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍ എന്നീ ചുമതലകളും വൈദികന്‍ വഹിക്കുന്നുണ്ട്.


Previous Post Next Post