മസ്കറ്റ് : ഒമാനിലെ അടുത്ത ഇന്ത്യയുടെ അംബാസഡറായി അമിത് നാരങ് നിയമിതനായി . ഇന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിയമനം സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കിയത് .
നിലവിലെ അംബാസഡർ മുനു മഹാവറിനെ മാലദ്വീപിലെ പുതിയ ഹൈക്കമ്മീഷണറായി നിയമിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.