വീണ്ടും തട്ടിപ്പുകാർ രംഗത്ത് ! കോവിഡ് 19 ന്റെ സവിശേഷ സാഹചര്യം മുതലെടുത്ത് നിങ്ങൾക്ക് ഓൺലൈൻ ലോൺ അപ്രൂവ് ആയി എന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ ... തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക ..


കോവിഡ്  19  ന്റെ  സവിശേഷ  സാഹചര്യം മുതലെടുത്ത്  നിങ്ങൾക്ക്   ഓൺലൈൻ  ലോൺ     അപ്രൂവ്  ആയിട്ടുണ്ടെന്നും, ലോൺ തുക ക്ലെയിം   ചെയ്യുന്നതിനായി മെസ്സേജുകളോട്  ഒപ്പമുള്ള  ലിങ്കിൽ വഴി അവർ നിർദ്ദേശിക്കുന്ന  അപ്ലിക്കേഷൻ  മൊബൈലിൽ  ഇൻസ്റ്റാൾ  ചെയ്യുവാനുമൊക്കെ  ആവശ്യപ്പെടുന്ന തരത്തിൽ ധാരാളം സന്ദേശങ്ങൾ  പൊതു  ജനങ്ങളിലേക്ക്‌  എത്തുന്നുണ്ട്.
ഇത്തരം  സന്ദേശങ്ങളോട്  പ്രതികരിക്കുകയോ,  അവർ  നൽകുന്ന  ലിങ്കിൽ  ക്ലിക്ക്  ചെയ്യുകയോ,  ആപ്പ്  ഇൻസ്റ്റാൾ  ചെയ്യുകയോ  ചെയ്താൽ നിങ്ങൾ കബിളിപ്പിക്കപ്പെടാനും, നിങ്ങളുടെ  സ്വകാര്യ വിവരങ്ങൾ , ബാങ്കിങ്  വിവരങ്ങൾ,  മറ്റു ഡേറ്റകൾ  എന്നിവ  തട്ടിപ്പുകാർക്ക്  ലഭ്യമാകുവാനും, തുടർന്ന്  തട്ടിപ്പുകാരിൽ  നിന്നുള്ള  ഭീഷണികൾക്ക് നിങ്ങൾ  ഇരയാകുവാനും  സാധ്യതയുണ്ട്. 

പൊതു ജനങ്ങൾ  ഇത്തരത്തിലുള്ള   സന്ദേശങ്ങളോട്  പ്രതികരിച്ചു  വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം  ശ്രദ്ധിക്കേണ്ടതാണ്.


Previous Post Next Post