കാഞ്ഞിരപ്പുഴ കാഞ്ഞിരത്തുള്ള ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും 31, 25,240 രൂപയുമായി ജീവനക്കാരൻ മുങ്ങി.കഴിഞ്ഞ നാല് ദിവത്തെ കളക്ഷൻ തുക മണ്ണാർക്കാട് ചിറക്കൽ പടിയിലുള്ള എസ് ബി ഐ ശാഖയിൽ അടക്കാൻ വേണ്ടി കൊടുത്ത തുകയുമായാണ് കടന്ന് കളഞ്ഞത്.ആലത്തൂർ ചെമ്മക്കാട് വീട്ടിൽ ഗിരിഷ് (40) ആണ് മുങ്ങിയത്.ഇയാൾ കാഞ്ഞിരപ്പുഴ ബിവ്റേജിലെ എൽ ഡി ക്ലർക്കാണ്
ഇതിനു മുൻപും ഇയാൾ ഇതു പോലെ കളക്ഷൻ ബാങ്കിലടക്കാൻ പോവാറുണ്ടായിരുന്നു.ഇന്ന് ഉച്ചക്ക് 12 മണിക്ക് ഏകദേശം 32 ലക്ഷം രൂപയോളം ബാങ്കിലടക്കാൻ വേണ്ടി ബിവ്റേജ് ഷോപ്പ് മാനേജർ ജയചന്ദ്രൻ കൊടുത്തു.എന്നാൽ രണ്ടു മണിയായിട്ടും ഗിരീഷ് തിരിച്ചെത്തിയില്ല.തുടർന്ന് അന്വേഷിക്കവേ രണ്ടര മണിയോടുകൂടി ഗിരീഷ് മാനേജർ ജയചന്ദ്രൻ്റെ ഫോണിലേക്ക് വിളിക്കുകയും തനിക്ക് സാമ്പത്തികമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അതു കൊണ്ട് തൽകാലം ഈ പൈസ തിരിമറി ചെയുകയാണെന്നും ഉള്ള ഒരു ശബ്ദ സന്ദേശം അയക്കുകയായിരുന്നു.
മനേജർ ജയചന്ദ്രൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു.