കോട്ടയം ജില്ലയിൽ 735 പേർക്ക് കോവിഡ്; ഗ്രാമ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇങ്ങനെ


കോട്ടയം: ജില്ലയിൽ 735 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 731 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. 1011 പേർ രോഗമുക്തരായി. 5124 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരിൽ 353 പുരുഷൻമാരും 312 സ്ത്രീകളും 70 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 170 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 4210 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 306777 പേർ കോവിഡ് ബാധിതരായി. 300202 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 44266 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-139

പനച്ചിക്കാട്-34

പാമ്പാടി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി-22
ഏറ്റുമാനൂർ-18

മുണ്ടക്കയം, കറുകച്ചാൽ-16

കുറിച്ചി, വൈക്കം-15

പാറത്തോട്, മാടപ്പള്ളി-14

വിജയപുരം, വാഴൂർ, നെടുംകുന്നം-13

എരുമേലി, രാമപുരം-12

കോരുത്തോട്, ഉദയനാപുരം, മറവന്തുരുത്ത്-11

കങ്ങഴ, പാലാ, മരങ്ങാട്ടുപിള്ളി-10

വാഴപ്പള്ളി, ആർപ്പൂക്കര, മുളക്കുളം-9

തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്, കൂരോപ്പട, പുതുപ്പള്ളി-8

മീനച്ചിൽ, തലപ്പലം, വെച്ചൂർ, കല്ലറ, തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, പായിപ്പാട്-7 

നീണ്ടൂർ, കടുത്തുരുത്തി, വാകത്താനം, അയർക്കുന്നം, കരൂർ, ഉഴവൂർ, ഈരാറ്റുപേട്ട, അയ്മനം, ടി.വി പുരം-6 

മാഞ്ഞൂർ, കാണക്കാരി, തലയാഴം, മീനടം-5 

മണിമല, കടപ്ലാമറ്റം, ഞീഴൂർ, അകലക്കുന്നം, മണർകാട്, ഭരണങ്ങാനം, മുത്തോലി, ചിറക്കടവ്-4

തൃക്കൊടിത്താനം, കിടങ്ങൂർ, പള്ളിക്കത്തോട്, എലിക്കുളം, കൂട്ടിക്കൽ-3

തീക്കോയി, തലനാട്, അതിരമ്പുഴ, മേലുകാവ്, മൂന്നിലവ്, കടനാട്, കുമരകം, തിരുവാർപ്പ്-2

വെള്ളാവൂർ, കുറവിലങ്ങാട്-1

(കെ.ഐ.ഒ.പി.ആർ. 2261/21)


Previous Post Next Post