തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനൊപ്പം മന്ത്രി ശിവന്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടില്‍ പ്രതീഷ് കുമാറി(49)നെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്
ഫോട്ടോ മോര്‍ഫ് ചെയ്തതാണ് എന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി. ശിവന്‍കുട്ടി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
മന്ത്രി വി.ശിവന്‍കുട്ടി നടന്‍ ബൈജുവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് മോന്‍സണ്‍ മാവുങ്കലിനൊപ്പമുള്ളതാക്കി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. സംഘത്തില്‍ കൂടുതലാളുകളുണ്ട്. അതിലൊരാളാണ് അറസ്റ്റിലായത്. രണ്ടാം പ്രതി എറണാകുളം സ്വദേശിയെയും പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.