മീനടം : മീനടത്ത് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ സാമൂഹ്യ വിരുദ്ധർ തകർത്തു മീനടം ഗ്രാമ പഞ്ചായത്തിലെ വാർഡ് 8 ലെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ആണ് സാമൂഹ്യ വിരുദ്ധർ തകർത്തത്
ഉണക്കപ്ലാവ് കല്ലൂർകവലയിലെ കലുങ്കിന് സമീപം ഉള്ള പൈപ്പാണ് തകർത്തിരിക്കുന്നത്
മുമ്പ് 2 തവണ സമാന രീതിയിൽ പൈപ്പ് ലൈൻ തകർത്തിരിക്കുന്നു ഇന്ന് രാവിലെ ഇത് ശ്രദ്ധയിൽ പ്പെട്ട നാട്ടുകാർ പഞ്ചായത്ത് അധികാരികളെ അറിയിച്ചു
തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മോനിച്ചൻ കിഴക്കേടം , വാർഡ് മെമ്പർ ലാലി വർഗീസ് ,പമ്പ് ഓപ്പറേറ്റർ രാജൻ വടക്കേൽ മറ്റ് ജനപ്രതിനിധികൾ എന്നിവർ സംഭവസ്ഥലത്ത് എത്തി ഇവർ അറിയിച്ചതിനെത്തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു