ബിൽ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയായി; ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ നയൽ നസാറാണ് വരൻ.

സന്ദീപ് എം സോമൻ 
ന്യൂസ് ബ്യൂറോ സിംഗപ്പൂർ 

ന്യൂയോർക്ക് ഇന്ന് ന്യൂയോർക്കിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയപ്പോൾ ബിൽ ഗേറ്റ്‌സ് മകൾ ജെനിഫറിന് സമ്മാനമായി നൽകിയ എസ്റ്റേറ്റിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. 124 ഏക്കർ വരുന്ന എസ്സ്‌റ്റേറ്റ് മില്യൺ ഡോളർ വില നൽകിയാണ് അന്ന് സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ കുറച്ചു  പേരാണ് വിവാഹ ചടങ്ങിൽ ഉണ്ടായിരുന്നത്.
നിലവിൽ കുതിര ഓട്ടത്തിൽ ലോക റാങ്കിൽ 44-ാം സ്ഥാനത്തുള്ള നസാർ ടോക്യോ ഓളിമ്പിക്‌സിൽ കുതിരയോട്ട മത്സരത്തിൽ ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. പക്ഷെ സ്വർണം നേടാൻ സാധിച്ചിരുന്നില്ല.
Previous Post Next Post