കണ്ണനെ കാണാൻ ബാലാമണി ​ഗുരുവായൂരെത്തി, വൈറലായി നവ്യ നായരുടെ ദൃശ്യങ്ങൾ



 
മലയാളികളുടെ ഇഷ്ടതാരമാണ് നവ്യാ നായർ. ഇന്ന് 36ാം ജന്മദിനം ആഘോഷിക്കുകയാണ് താരം. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോൾ ​ഗുരുവായൂരപ്പനെ കാണാൻ എത്തിയ താരത്തിൻ്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

മഞ്ഞ സാരിയുടുത്ത് അതിമനോഹരിയായാണ് നവ്യ ​ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിന് എത്തിയത്. മുടിയിൽ മുല്ലപ്പൂ ചൂടി എത്തിയ താരത്തെ  നിരവധി പേരാണ് പ്രശംസിക്കുന്നത്. നന്ദനം സിനിമയിലെ ബാലാമണിയെയാണ് വിഡിയോ കണ്ട് എല്ലാവരും ഓർമിക്കുന്നത്. അന്നും ഇന്നും ഒരുപോലെയാണെന്നാണ് ആരാധകരുടെ കമന്റുകൾ. പിറന്നാളിനോട് അനുബന്ധിച്ചാണ് താരം ക്ഷേത്ര ദർശനത്തിന് എത്തിയത്. 

താരത്തിന്റെ പിറന്നാൾ കുടുംബം ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. പതിവുപോലെ മകൻ തന്നെയാണ് താരത്തിന് സർപ്രൈസ് ഒരുക്കിയത്. വിവാഹശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുകയാണ്. 

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം.

Previous Post Next Post