കോട്ടയം : കറുകച്ചാൽ തൈപ്പറമ്പ് ജംഗ്ഷനിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ 2 മരണം. മുട്ടമ്പലം കാഞ്ഞിരക്കാട്ടിൽ ശ്രീജിത്ത് (34), സേലത്ത് സ്ഥിരതാമസക്കാരനായ കോതനല്ലൂർ സ്വദേശി പുരുഷോത്തമൻ (64) എന്നിവരാണ് മരിച്ചത്. കോട്ടയം റൂട്ടിൽ ഓടുന്ന ആശാ ട്രാവൽസിൽ ആണ് കാർ വന്നിടിച്ചത്
റാന്നിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോൾ 3 മണിയോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകർന്നു. അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു
വാഹനത്തിൽ ഉള്ളവരെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു
മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചു