സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ വൃത്തിയാക്കരുത്;! സിഡ്പ്ലേയും കാമറയും അടക്കം സകലതും വേഗത്തില്‍ തകരാറാവും



കൊച്ചി: സാനിറ്റൈസര്‍ ഉപയോഗിച്ച്‌ പലരും മൊബൈല്‍ ഫോണ്‍ വൃത്തിയാക്കാറുണ്ട്. എന്നാല്‍, മൊബൈല്‍ ഫോണില്‍നിന്ന് അതിനെ അകറ്റി നിര്‍ത്തുന്നതാണ് ബുദ്ധി. സാനിറ്റൈസര്‍ ഉപയോഗിച്ച്‌ മൊബൈല്‍ ക്ലീന്‍ ചെയ്താല്‍ മൊബൈല്‍ വേഗത്തില്‍ തകരാറിലാവും. മൊബൈലില്‍ സാനിറ്റൈസര്‍ വീണാല്‍ ഫോണ്‍ ഡിസ്പ്ലേ, സ്പീക്കര്‍, ക്യാമറ, മൈക്ക് ഒക്കെ വേഗം തകരാറിലാകും. ഡിസ്പ്ലേയില്‍ ഉപയോഗിച്ചിട്ടുള്ള പശ ഇതുമൂലം ഇല്ലാതാകാനും ഡിസ്പ്ലേയ്ക്ക് തകരാറുണ്ടാകാനും സാധ്യതയുണ്ട്.
മൈക്കിന്റെയും സ്പീക്കറിന്റെയും ഭാഗത്ത് സാനിറ്റൈസര്‍ വീണാല്‍ പതുക്കെ ഫോണിന്റെ ഒച്ച പതറിത്തുടങ്ങും. അധികം വൈകാതെ ഫോണിന്റെ മിണ്ടാട്ടം നിലയ്ക്കും. തൊട്ടുണര്‍ത്തുന്ന ടച്ച്‌ ഫോണുകളെ സാനിറ്റൈസറില്‍ കുളിപ്പിച്ചാല്‍ സ്പര്‍ശന ശേഷി നഷ്ടപ്പെട്ട് ഫോണ്‍ നിശ്ചലമായിപ്പോകും. വിരലടയാളം വെച്ച്‌ ഫോണ്‍ തുറക്കുന്ന സംവിധാനവും കണ്ണടച്ചു കളയും.

സാനിറ്റൈസറാണ് വില്ലനാകുന്നതെങ്കിലും നന്നാക്കാന്‍ കൊടുക്കുമ്ബോള്‍ ഇവയെ മൊബൈല്‍ കമ്ബനികള്‍ പരിഗണിക്കുന്നത് വെള്ളത്തിലായതിന്റെ തകരാറ് - വാട്ടര്‍ ഡാമേജ് - എന്ന നിലയിലായിരിക്കും. വാറന്റി കിട്ടാനിടയില്ലെന്നര്‍ഥം.
Previous Post Next Post