'പൂവാർ: പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശികളെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ മേൽപ്പാലത്ത് നിലാവണിവിളയിൽ പ്രദീപ് (25), വിളവൻകോട് അയന്തിവിള വീട്ടിൽ മെർലിൻ (29) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി പ്രതികൾക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ കുട്ടിയെ ഇവർ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
മാർത്താണ്ഡം, രാമേശ്വരം, ധനുഷ്ക്കോടി, രാമനാഥപുരം, കുലശേഖരം തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് സംഘങ്ങളായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും കുട്ടിയേയും കണ്ടെത്തിയത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ ഇൻസ്പെക്ടർമാരായ അജിചന്ദ്രൻനായർ, പ്രവീൺ, എസ്.ഐമാരായ ജോസ്, അഭയൻ, എ.എസ്.ഐ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, ഷാജൻ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.