നടുറോഡില്‍ യുവാവിന്റെ വാഹനാഭ്യാസം,സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു


പാലക്കാട് : നടുറോഡില്‍ യുവാവിന്റെ വാഹനാഭ്യാസം.സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു.നടുറോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രികയെ വഴിയാത്രക്കാര്‍ എത്തി സുരക്ഷിതമായി മാറ്റി.

എന്നാല്‍ അപകട ശേഷം ഇയാള്‍ വാഹനം അതിവേഗത്തില്‍ ഓടിച്ചു പോയി. യാത്രികയ്‌ക്ക് കാര്യമായി പരിക്കേറ്റില്ല. സിഗ്‌നല്‍ മറികടക്കാന്‍ ഇടത്തേക്ക് വെട്ടിച്ച യുവാവ് അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രികയെ തട്ടിയിട്ട് നിര്‍ത്താതെ പായുകയായിരുന്നു.

അതേസമയം അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് എം.വി.ഡി അറിയിച്ചു

Previous Post Next Post