കേരള പോലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യുമെന്നതില്‍ മാര്‍ഗ്ഗരേഖതയ്യാറാക്കാനൊരുങ്ങി സര്‍ക്കാര്‍



തിരുവനന്തപുരം▪️കേരള പോലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യുമെന്നതില്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ഉന്നതപോലിസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി, സുപ്രീം കോടതി, കീഴ്ക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കാണ് പോലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത്. ഇതിനു വിരുദ്ധമായി പോലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
അതിനാല്‍ മാന്വല്‍ ലംഘനം തടയുന്നതിന് മാര്‍നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദ്ദേശം. മാന്വല്‍ ലംഘനം പരിശോധിച്ച് പോലീസ് മേധാവിക്ക് അഡീഷനല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ കൈമാറണം. ഇതിന് ശേഷം പോലീസ് സേനയ്ക്കുള്ളില്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കും.
Previous Post Next Post