കുവൈത്ത്‌ ടവറിൽ ഭാരതത്തിന്റെ ത്രിവർണ്ണ പതാക തെളിഞ്ഞു.



റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ്
കുവൈത്ത് സിറ്റി : ഒക്ടോബർ 31, കുവൈത്ത്‌ ടവറിൽ ഭാരതത്തിന്റെ ത്രിവർണ്ണ പതാക തെളിഞ്ഞു.ഇന്ന് വൈകുന്നേരമാണു  കുവൈത്ത്‌ ടവറിനെ പ്രഭാപൂരിതമാക്കി ഭാരതത്തിന്റെ ദേശീയ പതാക പ്രദർശ്ശിപ്പിച്ചത്‌. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ചാണു കുവൈത്ത്‌ ദേശീയ പതാകയും ത്രിവർണ്ണ പതാകയും  ദീപാലങ്കാരത്തോടെ കുവൈത്ത്‌ ടവറിൽ പ്രദർശിപ്പിക്കപ്പെട്ടത്‌.
 ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് തുടരുവാനും  ആറ് പതിറ്റാണ്ടുകളായി  വിവിധ മേഖലകളിൽ തുടരുന്ന മികച്ച ബന്ധവും ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ എടുത്തു പറഞ്ഞു
ഇന്ത്യ ദേശീയ ഐക്യ ദിനം ആചരിക്കുന്ന വേളയിൽ കുവൈത്ത്‌ ടവറിൽ ഇന്ത്യയുടെ ദേശീയ പതാക പ്രദർശിപ്പിച്ചതിനെ വളരെ 'സവിശേഷമായ ദിനം'  എന്നാണു സ്ഥാനപതി ഇതിനെ വിശേഷിപ്പിച്ചത്.
  എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധങ്ങളുടെ തുടർച്ചയായ പുരോഗതിക്ക് വിലപ്പെട്ട പിന്തുണയും സംഭാവനകളും നൽകിയ  കുവൈത്ത് ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും സ്ഥാനപതി നന്ദിയും കടപ്പാടും അറിയിച്ചു.
Previous Post Next Post