ഉരുൾപൊട്ടൽ; ജീവിതത്തിൽനിന്ന് മായ്ച്ചുകളഞ്ഞത് ഒരു കുടുംബത്തിലെ ആറുപേരെ. മൃതദേഹങ്ങൾ കണ്ടെടുത്തു




മുണ്ടക്കയം (കോട്ടയം) കൂട്ടിക്കൽ കാവാലിയിലുണ്ടായ ഉരുൾപൊട്ടൽ ജീവിതത്തിൽനിന്ന് മായ്ച്ചുകളഞ്ഞത് ഒരു കുടുംബത്തിലെ ആറുപേരെ. മൃതദേഹങ്ങൾ കണ്ടെടുത്തു

 ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ കുടുംബമാണ് ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചത്.
മാർട്ടിൻ (47), അമ്മ അന്നക്കുട്ടി (65), മാർട്ടിന്റെ ഭാര്യ സിനി (35), മക്കളായ സ്നേഹ (13), സോന (10), സാന്ദ്ര (9) എന്നിവരെയാണ് കഴിഞ്ഞദിവസം മണ്ണിനടിയിൽപ്പെട്ട് കാണാതായത്. ഇവരുടെ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കുന്നിൻ പ്രദേശത്തുള്ള ഇവരുടെ വീടിനു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ മണ്ണും വെള്ളവും പതിക്കുകയായിരുന്നു. 

സംഭവം നടക്കുന്ന സമയത്ത് മാർട്ടിന്റെ കുടുംബത്തിലെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.

Previous Post Next Post