തൃശൂർ ഡിസിസി സെക്രട്ടറി വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍






തൃശൂർ : തൃശൂർ ഡിസിസി സെക്രട്ടറി എന്‍ എസ് സരസനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 56 വയസ്സായിരുന്നു. കോണ്‍ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. 

വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പൊലീസ് കേസെടുത്തു.സുനന്ദയാണ് ഭാര്യ. ശ്രീക്കുട്ടി, ശരത് എന്നിവർ മക്കളാണ്.

Previous Post Next Post