മാലിന്യ നിർമാർജ്ജനം;മൊബൈൽ ആപ്പുമായി ഹരിത കേരള മിഷൻ



മാലിന്യ നിര്‍മ്മാർജ്ജന പ്രക്രിയക്ക് ആക്കം കൂട്ടുവാന്‍ മൊബൈല്‍ ആപ്പുമായി ഹരിത കേരള മിഷന്‍. സ്മാര്‍ട്ട് ഗാര്‍ബേജ് എന്ന പേരിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആപ്പ് വഴി ഓരോ പ്രദേശത്തേയും വീട്ടിലെയും മാലിന്യം എത്രയെന്നും സംസ്‌കരണം എങ്ങനെയെന്നും ഇതിലൂടെ അറിയാം.മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം വീടുകളില്‍ പ്രത്യേക ക്യൂ ആര്‍ കോഡുകള്‍ സ്ഥാപിക്കും. മാലിന്യം ശേഖരിക്കാന്‍ വരുന്ന ഹരിത സേനാംഗങ്ങള്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവിരങ്ങള്‍ അതില്‍ രേഖപ്പെടുത്തും. കെല്‍ട്രോണാണ് ഇതിനുള്ള വെബ് ബെയ്‌സ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. ഓരോ പഞ്ചായത്തുകളില്‍ നിന്നും പതിനയ്യായിരം രൂപയും,മുനിസിപ്പാലിറ്റിയില്‍ നിന്നും അഞ്ചര ലക്ഷം രൂപയും,കോര്‍പ്പറേഷനില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപയുമാണ് പദ്ധതിക്കായി വിലയിരുത്തുന്നത്.
ഓരോ പ്രദേശത്തും ഉണ്ടാകുന്ന മാലിന്യം,ശേഖരിച്ചത്,സംസ്‌കരിക്കുകയും നിര്‍മ്മാര്‍ജനം ചെയ്യുകയും ചെയ്തത് എന്നിവയുടെ കണക്ക് അതതു ദിവസങ്ങളില്‍ ആപ്പില്‍ രേഖപ്പെടുത്തും. ഇതുവഴി ഓരോ ജില്ലകളിലേയും മാലിന്യ സംസ്‌കരണത്തിന്റെ പുരോഗതി കൃത്യമായി അറിയാന്‍ അധികൃതര്‍ക്ക് കഴിയും. ആദ്യഘട്ടത്തില്‍ കോര്‍പ്പറേഷനുകള്‍ 20% പഞ്ചായത്തുകള്‍  എന്നിവിടങ്ങളിലാകും ആപ്പ് പ്രവര്‍ത്തിക്കുക.ആദ്യ ഘട്ടത്തില്‍ ഇതിന്റെ ഭാഗമായി വീടുകളില്‍ സര്‍വേ നടത്തും.
രണ്ട് മാസത്തിനുള്ളില്‍ ആപ്പ് പ്രവര്‍ത്തനാ സജജ്ജമാകുമെന്ന് ഹരിത കേരള മിഷന്‍  ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ് പറഞ്ഞു. ഓരോ പ്രദേശങ്ങളിലേയും ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ആവശ്യമായ സ്മാര്‍ട്ട് ഫോണുകള്‍, സ്പ്രിങ്ങ് ബാലന്‍സ്, തദ്ദേശ സ്ഥാപനങ്ങളിലേക്കാവശ്യമായ ലാപ്പ്‌ടോപ്പുകള്‍,ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഉടന്‍ നടപ്പാക്കി പദ്ധതി വേഗത്തിലാക്കുന്നതിനുളള തീരുമാനത്തിലാണ് ഹരിത കേരളാ മിഷന്‍.


Previous Post Next Post