വയനാട്: വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനേഴുകാരി പെൺകുട്ടിയെ മൊബൈൽ ഫോൺ മാർഗം അടുപ്പം കാണിച്ച് അശ്ലീല സന്ദേശവും മറ്റും അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കാഞ്ഞായി റഷീദ് (35) ആണ് അറസ്റ്റിലായത്. പ്രതിയുടെ മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും, വീട്ടമ്മമാരുൾപ്പെടെ നിരവധി സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും കണ്ടെത്തി. വെള്ളമുണ്ട പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പോക്സോ, ഐ.ടി നിയമങ്ങൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ
ജോവാൻ മധുമല
0