പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിലെ വഴിവിളക്കുകൾ മുഴുവൻ മിഴി അടച്ചു. തെരുവുകൾ കൂരിരുട്ടിൽ .പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും നിസംഗതയും പിടിപ്പുകേടും മൂലമാണ് പുതിയ ഭരണസമിതി നിലവിൽ വന്നിട്ട് 10 മാസമായിട്ടും തെരുവുവിളക്കുകൾ മെയിൻ്റനൻസ് നടത്തി പ്രകാശിപ്പിക്കുവാൻ സാധിക്കാത്തതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി .പഞ്ചായത്ത് കമ്മറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണ സമിതിയിലെ ചിലരുടെ പിടിവാശി മൂലമാണ് തെരുവുവിളക്കുകൾ മെയിൻ്റനൻസ് ചെയ്യുന്ന പ്രവൃത്തി നടത്തുവാൻ സാധിക്കാത്തത് എന്ന ഗുരുതര ആരോപണം നിലനിൽക്കുന്നു ഇത് ശരി വയ്ക്കുന്ന രീതിയിലാണ് പാമ്പാടി പഞ്ചായത്തിലെ തെരുവുവിളക്കുകളുടെ അവസ്ഥയും ..
തെരുവുവിളക്ക് മെയിൻ്റനൻസിന് പരിചയമില്ലാത്ത ആളിനെ രാഷ്ട്രീയത്തിൻ്റെ പേരിൽ ഏൽപ്പിച്ചത് മൂലമാണ് ഈ സ്ഥിതി ഉണ്ടായിരിക്കുന്നതെന്നാണ് പ്രതിപക്ഷ വാദം
എത്രയും വേഗം തെരുവുവിളക്കുകൾ മെയിൻ്റനൻസ് നടത്തി പരിഹാരം കാണുന്നില്ലെങ്കിൽ സമരപരിപാടികളുമായി പ്രതിപക്ഷം മുന്നോട്ട് പോകുവാൻ നിർബന്ധിതരാകുമെന്നും ഇവർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
പാമ്പാടി ബസ്സ് സ്റ്റാൻഡിലെ ഹൈമാസ് പ്രവർത്തനരഹിതമാണ് കൂരിട്ടാണ് പാമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ വിവിധ സ്ഥലങ്ങൾ .. ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി 4 മാസം മുമ്പ് പാമ്പാടിക്കാരൻ ന്യൂസ് വാർത്തയും ചെയ്തിരുന്നു