കുവൈത്തിൽ പൊതു സ്ഥലങ്ങളിൽ ഇനി മുതൽ മാസ്ക്‌ ധരിക്കേണ്ടതില്ല.

റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പൊതു സ്ഥലങ്ങളിൽ ഇനി മുതൽ മാസ്ക്‌ ധരിക്കേണ്ടതില്ല. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണു ഇക്കാര്യം തീരുമാനിച്ചത്‌. രാജ്യം സാധാരണ ജന ജീവിതത്തിലേക്ക്‌ മടങ്ങുന്നതിന്റെ ഭാഗമായുള്ള ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്‌.
പള്ളികളിൽ ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിക്കൽ നിബന്ധന ഇനി മുതൽ ആവശ്യമില്ല.എന്നാൽ മാസ്കുകൾ ധരിക്കണം.
* കുവൈത്ത്‌ വിമാന താവളത്തിന്റെ പ്രവർത്തന ശേഷി പ്രതി ദിനം മുപ്പതിനായിരം യാത്രക്കാർ ആയി ഉയർത്തി.
* വിവാഹം, സമ്മേളനം എന്നീ പരിപാടികൾ ക്ക്‌ അനുമതി.
*  ഹാളുകൾ, ഓഡിറ്റോറിയം എന്നിവക്ക്‌ പ്രവർത്തന അനുമതി.
* എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഓൺ അറൈവൽ വിസ അനുവദിക്കും.
* മേൽ പറഞ്ഞ ഓരോ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്ന തിയ്യതി ഉടൻ പ്രഖ്യാപിക്കും.
Previous Post Next Post