പാചക വാതക വില കുത്തനെ കൂട്ടി


തിരുവനന്തപുരം : പാചക വാതകത്തിന്റെ വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് വിലവര്‍ദ്ധിച്ചിട്ടില്ല. സമീപകലത്തെങ്ങും ഇത്രയും വില വർധനവ് ഉണ്ടായിട്ടില്ല.
ഇന്ന് വില വര്‍ദ്ധിച്ചതോടെ ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് വില രണ്ടായിരം രൂപ കടന്നു. 
 പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ദ്ധിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും 48 പൈസയാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.
വാണിജ്യ സിലിണ്ടറിന്റെ വിലക്കയറ്റം ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയിലുള്‍പ്പടെ വന്‍ വര്‍ദ്ധനവിന് ഇടയാക്കും. 


Previous Post Next Post