വാഴൂർ പുളിക്കൽ കവലയ്ക്ക് സമീപം പതിമൂന്നാം മൈലിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുബൈക്ക് യാത്രികരായപിതാവിനും മകനും പരുക്ക്


പാമ്പാടി:ദേശീയപാത 183 പുളിക്കൽ കവലയ്ക്കു സമീപം പതിമൂന്നാം മൈലിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരുക്ക്.വാഴൂർ സ്വദേശികളായ കുഞ്ഞുമോൻ (62)മകൻ അരവിന്ദ് (24)എന്നിവർക്കാണ് പരുക്ക് ഇന്ന് ഉച്ചക്ക് ശേഷം  മൂന്ന് മണിക്കായിരുന്നു  അപകടം.കുട്ടിക്കലിലേയ്ക്ക് പോയ പുരോഹിതൻ ഓടിച്ചിരുന്ന ജിപ്പാണ് എതിർ ദിശയിൽ നിന്നു വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.നാട്ടുകാരാണ്ഇരുവരേയും പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത് അരവിന്ദിൻറെ പരുക്ക്സാരമുള്ളതാണ്.ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക്മാറ്റി
Previous Post Next Post