ചോക്ലേറ്റ് വാങ്ങാന്‍ പണം തരാം'- 12 കാരന്‍ നാല് വയസുകാരിയെ പീഡിപ്പിച്ചു! കേസ്




 
പുനെ: അയല്‍ക്കാരിയായ നാല് വയസുള്ള പെണ്‍കുട്ടിയെ 12കാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചോക്ലേറ്റ് വാങ്ങാന്‍ പണം നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുനെയിലാണ് സംഭവം. 

12 വയസുകാരന്റെ വീട്ടില്‍ നാല് വയസുകാരി കളിക്കാനെത്തിയപ്പോഴാണ് സംഭവം. ചോക്ലേറ്റ് വാങ്ങാന്‍ പണം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 12കാരന്‍ കുട്ടിയെ പീഡിപ്പിക്കുയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടി വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. 

കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 12കാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് വ്യക്തമാക്കി.
Previous Post Next Post