കോട്ടയം ജില്ലയിൽ 673 പേർക്ക് കോവിഡ്; 990 പേർക്കു രോഗമുക്തി






കോട്ടയം: ജില്ലയിൽ 673 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 640 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനുമുൾപ്പെടുന്നു. 
സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 33 പേർ രോഗബാധിതരായി. 990 പേർ രോഗമുക്തരായി. 4451 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 269 പുരുഷൻമാരും 307 സ്ത്രീകളും 97 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 138 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 5699 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,23,578 പേർ കോവിഡ് ബാധിതരായി. 3,16,004 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 23848 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-62

മരങ്ങാട്ടുപിള്ളി-34

പൂഞ്ഞാർ തെക്കേക്കര-26

രാമപുരം-23

അതിരമ്പുഴ-19

ഉഴവൂർ, കടുത്തുരുത്തി-18

നെടുംകുന്നം, കാഞ്ഞിരപ്പള്ളി, മാഞ്ഞൂർ, തലയോലപ്പറമ്പ്-15

പാറത്തോട്-13

കടനാട്, പാലാ-12

കിടങ്ങൂർ, ഈരാറ്റുപേട്ട, ഉദയനാപുരം, എരുമേലി, മൂന്നിലവ്, കുറിച്ചി, അയ്മനം-11

തൃക്കൊടിത്താനം-10

തീക്കോയി, പനച്ചിക്കാട്, വിജയപുരം, മുണ്ടക്കയം, ചങ്ങനാശേരി, വെള്ളാവൂർ, വെള്ളൂർ-9
മുത്തോലി, ചിറക്കടവ്, കുറവിലങ്ങാട്, ഭരണങ്ങാനം, കങ്ങഴ, തലനാട്, വെച്ചൂർ, പാമ്പാടി, തിടനാട്, മറവന്തുരുത്ത്-8
വാഴപ്പള്ളി, കടപ്ലാമറ്റം, ആർപ്പൂക്കര, അകലക്കുന്നം-7
വാകത്താനം, മേലുകാവ്, മാടപ്പള്ളി, കാണക്കാരി, തലയാഴം-6

വാഴൂർ, എലിക്കുളം, വെളിയന്നൂർ, പുതുപ്പള്ളി, പായിപ്പാട്, തിരുവാർപ്പ്-5
മണിമല, കുമരകം, കൂരോപ്പട, ഏറ്റുമാനൂർ, മണർകാട്, വൈക്കം-4

നീണ്ടൂർ, കൊഴുവനാൽ, തലപ്പലം, കരൂർ, കറുകച്ചാൽ, പൂഞ്ഞാർ, മീനടം-3
മീനച്ചിൽ, ഞീഴൂർ, കല്ലറ, അയർക്കുന്നം, പള്ളിക്കത്തോട്-2

കൂട്ടിക്കൽ, ടി.വി പുരം, കോരുത്തോട്-1


Previous Post Next Post