പെട്രോൾ പമ്പിൽ നാണയങ്ങൾ സ്വീകരിക്കില്ലെന്ന് മുന്നറിയിപ്പ് പോസ്റ്റർ... നാണയങ്ങൾ സ്വീകരിക്കാത്തതുമൂലം സാധാരണക്കാർ വലയുന്നു


അഞ്ചുതെങ്ങ് പെട്രോൾ പമ്പിൽ ഇന്ത്യൻ നാണയങ്ങൾ സ്വീകരിക്കില്ലെന്ന് പെട്രോൾ മുന്നറിയിപ്പ് പോസ്റ്റർ.
അഞ്ചുതെങ്ങ് പെട്രോൾ പമ്പിൽ ഭാരതത്തിന്റെ നാണയങ്ങൾ സ്വീകരിക്കാത്തത് സാധാരണക്കാരെ വലയ്ക്കുന്നു.
ഇത് സൂചിപ്പിച്ചുകൊണ്ട് ചില പെട്രോൾപമ്പുകളിൽ ഇതിനോടകം പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാണയങ്ങൾ സ്വീകരിക്കാത്തത് പമ്പിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഇതിനോടകംതന്നെ  വളരെയേറെ ബുദ്ധിമുട്ട്കൾക്കും കാരണമായിട്ടുണ്ട്.
 ( പെട്രോൾ പമ്പിൽ പതിച്ച പോസ്റ്റർ ) 

എന്നാൽ ബാങ്കുകളിൽ നാണയങ്ങൾ സ്വീകരിക്കാത്തതാണ് തങ്ങളുടെ ഈ നിലപാടിന് കാരണം എന്നാണ്  പെട്രോൾ പമ്പ്  ജീവനക്കാരുടെ വാദം.
ഓണറിൻറെ നിർദ്ദേശ പ്രകാരമാണ് പോസ്റ്റർ പതിച്ചതെന്നും, ജീവനക്കാരായ തങ്ങൾ ചില്ലറ സ്വീകരിച്ചാൽ അത് തങ്ങളുടെ ജോലിയെ ബാധിക്കുമോ എന്ന ഭയവും  ജീവനക്കാർ ചൂണ്ടിക്കാണിയ്ക്കുന്നു.
എന്നാൽ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന്  ഇതുവരെയും വ്യകാത്മായ മറുപടി ലഭിച്ചിട്ടില്ല.
സ്വന്തം താല്പര്യ പ്രകാരം നാണയങ്ങളുടെ വിനിമയത്തിൽ തരം പോലെ  നിലപാട് സ്വീകരിക്കുന്ന പെട്രോൾ പമ്പ്കൾക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
Previous Post Next Post