മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു , അമ്മ ആശുപത്രിയിൽ




കൊല്ലം : പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. പട്ടാഴി സാംസി ഭവനിൽ സിജുവിന്റെ ഭാര്യ സാംസിയാണ് കിണറ്റിൽ ചാടിയത്. കുട്ടി മരിച്ചു. സാംസിയെ ഗുരുതര പരുക്കുകളോടെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഭർത്താവ് വിദേശത്ത് പോയതിന് ശേഷം പത്തനാപുരത്തെ സ്വന്തം വീട്ടിലായിരുന്നു സാംസി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.


Previous Post Next Post