കൊച്ചി : ഡല്‍ഹി സ്വദേശികളുടെ രണ്ട് പെണ്‍മക്കള്‍ ഇരകളായ പോക്‌സോ കേസില്‍ കൈക്കൂലി വാങ്ങിയ എഎസ്‌ഐയ്ക്കെതിരെ കേസ് എന്തുകൊണ്ട് എടുത്തില്ലെന്ന് ഹൈക്കോടതി.
പരാതിക്കാരോട് വിമാന ടിക്കറ്റിനടക്കം 98,500 രൂപ പോലീസ് വാങ്ങിയെന്ന് മൊഴിയുണ്ടെന്നും കോടതി വ്യക്തമാക്കി. പക്ഷെ പെണ്‍കുട്ടികളുടെ അമ്മയുടെ ആരോപണത്തിന് മറ്റു തെളിവുകളില്ലെന്നായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്.
കൈക്കൂലി ആവശ്യപ്പെട്ട എഎസ്‌ഐയ്ക്കെതിരെ എന്തുകൊണ്ട് എഫ്‌ഐആര്‍ രേഖപ്പെടുത്തുന്നില്ല എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പെണ്‍കുട്ടികളുടെ അമ്മയുടെ ആരോപണത്തിന് മറ്റു തെളിവുകളില്ലെന്നായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് അങ്ങനെ അവസാനിപ്പിക്കാന്‍ പറ്റുന്ന കേസ് അല്ല. പരാതിക്കാരോട് വിമാന ടിക്കറ്റിനടക്കം 98.500 രൂപ പോലീസ് വാങ്ങിയെന്ന് വ്യക്തമായ മൊഴിയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഇതിനിടയില്‍ പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയോട് 20,000 രൂപയും എഎസ്‌ഐ വാങ്ങിയെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഇതോട് കൂടിയാണ് കോടതി നിലപാട് കടുപ്പിച്ചത്. ഇതില്‍ വ്യക്തമായ ഉത്തരം വേണമെന്ന ആവശ്യം കോടതി മുന്നോട്ട് വെക്കുകയും ചെയ്തത്.
ആരുടെ അനുമതിയോടെയാണ് എഎസ്‌ഐ അടക്കം 5 പേര്‍ കേസ് അന്വേഷണത്തിന് ഡല്‍ഹിയില്‍ പോയത് എന്ന് കോടതി ആരാഞ്ഞു. യാത്രാ ചെലവിന് പണം എവിടെ നിന്നെന്ന് മേല്‍ ഉദ്യോഗസ്ഥന്‍ അന്വേഷിക്കാതിരുന്നത് എന്ത് കൊണ്ടാണ് എന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു.
.