ചാണകം കഴിക്കുമ്പോള്‍ നമ്മുടെ ശരീരവും മനസും ഒരുപോലെ ശുദ്ധമാകുന്നു; വീഡിയോ വൈറലായതിന് പിന്നാലെ പുലിവാൽ പിടിച്ച് 'ഡോക്ടർ'


ഹരിയാന: സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചാണകം കഴിക്കുന്ന ഒരു ഡോക്ടറാണ്. ഹരിയാനയിലെ കർണാൽ ജില്ലയിൽ നിന്നുള്ള  എംബിബിഎസ്, എംഡി വിദ്യാഭ്യാസമുള്ള കുട്ടികളുടെ ഡോക്ടര്‍ ആണെന്ന് അവകാശപ്പെടുന്ന മനോജ് മിത്തല്‍ എന്നയാളാണ് ചാണകം കഴിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പശുപരിപാലന കേന്ദ്രത്തില്‍ നിന്ന് നേരിട്ട് ചാണകമെടുത്ത് ‘ലൈവ്’ ആയി കഴിച്ചുകൊണ്ട് ഇതിന്റെ വിവിധ ഗുണങ്ങളെ കുറിച്ചു വാചാലനാകുകയാണ് മനോജ് മിത്തല്‍. ‘മനുഷ്യന് പല രീതിയില്‍ ഗുണമാകുന്ന ഒന്നാണ് ചാണകം. നമ്മളിത് കഴിക്കുമ്പോള്‍ നമ്മുടെ ശരീരവും മനസും ഒരുപോലെ ശുദ്ധമാകുന്നു. ആത്മാവ് പോലും ശുദ്ധീകരിക്കപ്പെടുന്നു. ഒരിക്കല്‍ ഇത് ശരീരത്തിനകത്ത് പെട്ടുകഴിഞ്ഞാല്‍ പിന്നെ ശരീരം ശുദ്ധീകരിക്കപ്പെടുകയായിവീഡിയോയില്‍ മനോജ് മിത്തല്‍ പറയുന്നു.
വീഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനമാണ് ഇതിനു നേരെ ഉയരുന്നത്. ഇദ്ദേഹം വ്യാജ ഡോക്ടറാണോ എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നും എംബിബിഎസ്, എംഡി വിദ്യഭ്യാസമുള്ള ഒരാള്‍ ഇത്രയും വലിയ മണ്ടത്തരം പറയില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു
Previous Post Next Post