തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് നിരക്ക് കൂട്ടുന്ന കാര്യത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു സ്വകാര്യ ബസ്സുടമകളുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെ, ഓട്ടോ, ടാക്‌സി നിരക്കും കൂട്ടണമെന്ന ആവശ്യവുമായി ഓട്ടോ- ടാക്‌സി അസോസിയേഷന്‍ രംഗത്ത്.
ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടി 30 രൂപയാക്കണമെന്നാണാവശ്യം. നിലവില്‍ത്തന്നെ ടൂറിസ്റ്റ് വാഹനങ്ങള്‍ നിരക്ക് കൂട്ടി ഓടിത്തുടങ്ങിയെന്ന് ഞങ്ങളുടെ വിവിധ ബ്യൂറോകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഓട്ടോ മിനിമം നിരക്ക് 25 രൂപയാണ്. കിലോമീറ്ററിന് പിന്നീടുള്ള നിരക്ക് 12 രൂപയും. ഇപ്പോഴത്തെ ടാക്‌സി മിനിമം നിരക്ക് 175 രൂപയാണ്. പിന്നീടുള്ള ദൂരത്തിന് കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. നാല് ചക്രഓട്ടോറിക്ഷയ്ക്ക് മിനിമം നിരക്ക് 30 രൂപയാണ്.