തൃശൂർ: കൂർക്കഞ്ചേരിക്ക് സമീപം കണിമംഗലത്ത് വാഹനാപകടത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം.
യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.എസ് സുജിത് (31) ആണ് മരിച്ചത്.
സുജിത് സഞ്ചരിച്ച ബുള്ളറ്റ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റിന്റെ പകുതി ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.
ചേറൂര്‍ ഏവന്നൂര്‍ പെരിങ്ങായില്‍ സുബ്രഹ്മണ്യന്റെ മകനായ സുജിത് കാര്‍ഷിക വികസനബാങ്ക് തൃശൂര്‍ ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്നു.
മൃതദേഹം ഇന്ന് (28-11-2021-ഞായർ ) പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം കോൺഗ്രസ് ഓഫീസിൽ പൊതു ദർശനത്തിനു വെക്കും.
സംസ്കാരം ഉച്ചകഴിഞ്ഞ് നടക്കും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിരുന്ന സുജിത് രണ്ടാഴ്ച്ച മുന്‍പ് തൃശൂരില്‍ നടന്ന വർഗീയതക്കെതിരായ പദയാത്രയുടെ സംഘാടനത്തിലും സജീവമായിരുന്നു.