കൂരോപ്പടയുടെ കണ്ണീരായി അമ്പിളി; ലോറി ഇടിച്ചു തെറിപ്പിച്ചത് ജോലിക്ക് പോകും വഴി; റോഡിലേക്ക് തെറിച്ചു വീണ അമ്പിളിയുടെ ദേഹത്തു കൂടി ലോറി കയറിയിറങ്ങി; മരണം തൽക്ഷണം



കോട്ടയം: അതിദാരുണമായ മരണവാർത്ത കേട്ടാണ് കൂരോപ്പട ഇന്ന് ഉറക്കമുണർന്നത്.
കൂരോപ്പട പഞ്ചായത്തിൽ ആറാം വാർഡിൽ കൂവപ്പൊയ്കയിൽ മാക്കൽ കൃഷ്ണവിലാസം സന്തോഷിൻ്റെ ഭാര്യ അമ്പിളിയുടെ മരണവാർത്ത തീരാദു:ഖമായി മാറിയിരിക്കുകയാണ്. 

ജോലിക്ക് പോകും വഴിയാണ് അമ്പിളി വാഹനാപകടത്തിൽ മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ അമ്പിളി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.

കോട്ടയം പൊൻകുന്നം കെവിഎംഎസ് ആശുപത്രിയിൽ നേഴ്സാണ് അമ്പിളി. ആശുപത്രിയിലേയ്ക്ക് പ്രവേശിക്കുന്നതിനായി പ്രധാന ജംഗ്ഷനിൽ സ്കൂട്ടർ തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം. 
ഇടിയുടെ ആഘാതത്തെ തുടർന്നു റോഡിൽ അമ്പിളി വീഴുകയായിരുന്നു. ജംഗ്‌ഷൻ തിരിച്ചറിയാൻ ലോറി ഡ്രൈവർക്ക് സാധിക്കാതെ പോയതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്.
ആറ് മാസം മുൻപാണ് അമ്പിളി ഇവിടെ ജോലിയിൽ പ്രവേശിക്കുന്നത്. ഭർത്താവ് സന്തോഷ് ഓട്ടോറിക്ഷ ഡ്രൈവറാണ് ചെരുപ്പ് കട ഉടമയാണ്. മക്കൾ: അപർണ്ണ സന്തോഷ്, ശിൽപ്പ സന്തോഷ്.
Previous Post Next Post