നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം






 കോഴിക്കോട് : പണം ചോദിച്ചിട്ട് നല്‍കിയില്ലെന്ന് ആരോപിച്ച്‌ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. കോഴിക്കോടാണ് സംഭവം. മീന്‍കട നടത്തുന്ന നടക്കാവ് സ്വദേശിയായ ശാമിലിയെ ഭര്‍ത്താവ് നിധീഷ് നടുറോഡില്‍ വെച്ചാണ് ക്രൂരമായി ആക്രമിച്ചത്.യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച്‌ കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

നിധീഷ് രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെയാണ് ഇയാള്‍ ശ്യാമിലിയെ മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ മീന്‍തട്ട് തട്ടിത്തെറിപ്പിച്ചു. കരിങ്കല്ലെടുത്ത് തന്റെ നേരെ എറിഞ്ഞതായും കഴുത്തിന് പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഏറെ കാലമായി താന്‍ നിധീഷിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയാണെന്ന് ശ്യാമിലി ആരോപിച്ചു.

അതേസമയം ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞമാസം 14ന് ശ്യാമിലി നിധീഷിനെതിരെ സ്റ്റേഷനില്‍ പരാതി നല്‍കിയതാണ്. എന്നാല്‍ വെള്ളിയാഴ്ച ഇതു സംബന്ധിച്ച്‌ അന്വേഷിച്ചെങ്കിലും പരാതി കാണുന്നില്ലെന്നാണ് പോലീസ് മറുപടി നല്‍കിയതെന്ന് ശ്യാമിലി പറയുന്നു.
Previous Post Next Post