ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞ് വനിതാ എസ്ഐയ്ക്ക് ഗുരുതര പരിക്ക്



തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വനിതാ എസ്ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു.വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിത എസ്ഐ ശ്യാമകുമാരിയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 7.30 ന് സംസ്ഥാന പാതയില്‍ വെഞ്ഞാറമൂട് സിന്ധു തിയറ്റര്‍ ജങ്ഷന് സമീപമായിരുന്നു അപകടം.
ജിമ്മില്‍ പോയ ശേഷം ക്വാര്‍ട്ടേഴ്സിലെയ്ക്ക് മടങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് സ്ലാബില്ലാതിരുന്ന ഓടയിലേയ്ക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post