കൊടും ക്രിമിനലുകളായ കുറുവ സംഘം കോട്ടയത്ത് എത്തി എന്ന് സംശയം ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികാരികൾ


കോട്ടയം:കുറുവാ സംഘം കോട്ടയത്തുമെത്തി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികാരികൾ അറിയിച്ചു കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ തൃക്കേല്‍, മനയ്ക്കപാടം  ഭാഗങ്ങളിൽ ഇന്നലെ വെളുപ്പിനെ കുറുവ  സംഘങ്ങൾ  എന്ന പേരിൽ അറിയപ്പെടുന്ന തിരിട്ടു ഗ്രാമത്തിൽ നിന്നും വരുന്ന തസ്‌കരൻമാരുടെ മോഷണ  ശ്രമം നടക്കുകയുണ്ടായി.കൊടിയ  കുറ്റവാളികളും , ക്രൂരൻമാരുമായ  ഇവർ  തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാൻ കൊലപാതകങ്ങൾ പോലും നടത്താൻ  മടിയില്ലാത്തവർ ആണ് ഇവർ 
ഏറ്റുമാനൂർ സ്റ്റേഷൻ ഹൌസ് ഓഫീസറുടെ സജീവ  ശ്രദ്ധയിൽ ഈ വിഷയം  പഞ്ചായത്ത്‌ ഭരണ സമിതി പെടുത്തുകയും അദ്ദേഹം എങ്ങനെ ഈ പ്രശ്നത്തിനു പരിഹാരം  കാണാൻ സാധിക്കും എന്ന കാര്യത്തിൽ ചില  നിർദേശങ്ങൾ വയ്ക്കുകയും ചെയ്തു. നിർദേശങ്ങൾ ഇവയൊക്കെയാണ് 

1 അനാവശ്യമായി വീടുകളിൽ  എത്തിചേരുന്ന ഭിഷകാർ, ചൂല്  വില്പനകാർ, കത്തി കാച്ചികൊടുക്കുന്നവർ, തുടങ്ങിയ വിവിധ രൂപത്തിൽ വരുന്ന ആളുകളെ  കർശനമായി അകറ്റി നിർത്തുക.

2അസമയത് എന്തെങ്കിലും സ്വരം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക. തിടുക്കത്തിൽ വാതിൽ തുറന്നു വെളിയിൽ ഇറങ്ങാതിരിക്കുക

3അയല്പക്കത്തെ ആളുകളുടെ ഫോൺ നമ്പറും അടുത്തുള്ള പോലീസ് സ്റ്റേഷൻ നമ്പറും കൃത്യമായി ഫോണിൽ സേവ് ചെയുക. 
4 , വീടിന് പുറത്തെ ലൈറ്റുകൾ കത്തിച്ച് ഇടുക
ഭയമല്ല  ജാഗ്രതയാണ് ഈ വിഷയത്തിൽ നമുക്ക് വേണ്ടത് അവശ്യ ഘട്ടങ്ങളിൽ പാമ്പാടി പോലീസിൻ്റെ സഹായത്തിനായി വിളിക്കാം
എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം - 112 

പാമ്പാടി പോലീസ്  -  0481 2505322
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ -9497931936,
 ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ -0481-2597210.
Previous Post Next Post